ചൂലുർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവ കേരളം വിളർച്ച മുക്ത ക്യാമ്പയിനിന്റെ ചാത്തമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ അബ്ദുൽ ഗഫൂർ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി പി എ സിദ്ദിഖ് അധ്യക്ഷനായി. വനിതാ ദിനാഘോഷം വൈസ് പ്രസിഡണ്ട് സുഷമ M ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വിദ്യുൽലത , മെഡിക്കൽ ഓഫീസർ ഡോ. സ്മിത. എ. റഹ് മാൻ , ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ.നായർ , പബ്ലിക് ഹെൽത്ത് നഴ്സ് രാജി കെ.
എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ സുധീർ രാജ്. ഒ, നഴ്സിംഗ് ഓഫീസർ സുനിത സി., ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്
രജിത KC ,RBSK നഴ്സ് അയന BS എന്നിവർ നേതൃത്വം നല്കി.
വിവ കേരളം ക്യാമ്പയിനിൽ 15 വയസ്സ് മുതൽ 59 വയസ്സ് വരെയുള്ള സ്ത്രീകളുടെ ഹീമോഗ്ലോബിൻ പരിശോധിച്ച് വിളർച്ചയുള്ളവരെ കണ്ടെത്തുകയും ബോധവൽക്കരണം നടത്തുകയുമാണ് ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വാർഡ് തലത്തിൽ ക്യാമ്പ് നടത്തും.