Local News

മിന്നൽ പൊളി’ പ്രായം 74 ൽ ചുറുചുറുക്കോടെ തേങ്ങാ പൊതിക്കുന്ന കുന്ദമംഗലത്തിന്റെ സീതികുട്ടി

കിഴെക്കെ തറ സീതിക്കുട്ടിയ്ക്ക് വയസ് ഒരു 74 ഉണ്ട് ഈ പ്രായത്തിൽ വീട്ടിൽ ഇരുന്ന് വർധക്യകാലം ആസ്വദിക്കുകയല്ല കക്ഷി,നല്ല കഠിനാധ്വാനം ചെയ്യുകയാണ്.തേങ്ങ പൊതിച്ച് നൽകലാണ് സീതിക്കുട്ടിയുടെ ജോലി,1970 കളിൽ ഒരു ദിവസം 2500 തേങ്ങയെല്ലാം സീതിക്കുട്ടി പൊതിച്ച് നൽകിയിട്ടുണ്ട്.ഇപ്പോൾ 2500 ഒന്നും ഇല്ലെങ്കിലും ആയിരം വരെ പോകാൻ യാതൊരു മടിയുമില്ല.പ്രായം 74 ആണെങ്കിലും യാതൊരു അവശതയും കൂടാതെ ചുറുചുറുക്കോടെയാണ് തന്റെ ജോലി ഇദ്ദേഹം ചെയ്യുന്നത്.


1980 കളിൽ കുന്ദമംഗലത്ത് ഉണ്ടായിരുന്ന റിപ്പബ്ലിക്ക് എന്ന ചായക്കടയുടെ മുൻപിൽ കരിമരുന്ന്,മുള്ളമ്പാലി എന്നീ മരങ്ങളുമായി മുക്കം റോഡ് വയനാട് ജങ്ഷനിൽ എത്തുന്ന ലോറികൾ നിർത്തിയിടാറുണ്ടായിരുന്നു.അത്തരത്തിൽ എത്തുന്ന മരങ്ങളുടെയെല്ലാം തോല് കമ്പിപ്പാര ഉപയോഗിച്ച് എടുത്ത് വീട്ടിലെ ആവിശ്യങ്ങൾക്കും വില്പനക്കും മറ്റുമായി ഉപയോഗിക്കുമായിരുന്നു ഈ ജോലികൾ അടക്കം സീതിക്കുട്ടി ഏറ്റെടുത്ത് ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു വീടും ഇദ്ദേഹം ഉണ്ടാക്കി. അന്ന് വിരലിൽ എണ്ണാവുന്നത്ര മാത്രം ഹോട്ടലുകളും കടകളും ആണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നത്. കൂടാതെ കുറച്ച് കാലം ഐ എൻ ടി യു സി പോർട്ടർ ആയും സീതിക്കുട്ടി ജോലിചെയ്തിട്ടുണ്ട്. ചെറുപ്പത്തിൽ തലക്ക് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു സീതിക്കുട്ടി ആ കാലവും ഇന്നലെയെന്നോണണം ആണ് സീതിക്കുട്ടി ഓർക്കുന്നത്.ഭാര്യ കദീസക്കുട്ടിയും മക്കളും അടങ്ങിയ കൊച്ചുകുടുംബം ആണ് ഇദ്ദേഹത്തിന്റെത്.പ്രായം തളർത്താത്ത സീതിക്കുട്ടി കുന്ദമംഗലത്തെ പരിസര പ്രദേശങ്ങളിൽ എല്ലാം തേങ്ങ പൊതിക്കുന്നതിന് ഓടിയെത്താറുണ്ട്,കാലമിത്ര കഴിഞ്ഞിട്ടും ഈ ജോലിയോട് ഒരു മടുപ്പ് ഇദ്ദേഹത്തിന് തോന്നിയിട്ടില്ല,ഏത് ദൂരത്തേക്കാണെങ്കിലും കാൽനട യാത്ര തന്നെ ശരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!