തനിമ റെസിഡന്റ്‌സ് അസോസിയേഷൻ ജനറൽബോഡിയോഗം പ്രസിഡന്റ് ടി. വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി എൻ കെ അബ്ദുറഹിമാൻ കുട്ടി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ വെച്ച് കിണറ്റിൽ വീണ അയൽവാസിയുടെ ആടിനെ രക്ഷിച്ച് മാതൃകയായ തനിമ കുടുംബാംഗം ഷെഫിൻ മുഹമ്മദിന് പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു. പുതിയവർഷത്തെ ഭാരവാഹികളായി ടി വി അബ്ദുറഹ്മാൻ (പ്രസിഡന്റ്) കെ പി മുഹമ്മദാലി, സി പി സുമയ്യ ( വൈസ് പ്രസിഡന്റ് ), മണിരാജ് പൂനൂർ ( സെക്രട്ടറി ), എം ചന്ദ്രൻ, കെ കെ സുബ്രഹ്‌മണ്യൻ (ജോ: സെക്രട്ടറി), കെ സജിൻദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറി സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു.