information News

അറിയിപ്പുകൾ

തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ‘സി വിജില്‍’

നിയമസഭ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സി വിജില്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘സി വിജില്‍ ‘ ഡൗണ്‍ലോഡ് ചെയ്യാം. പൊതുജനങ്ങള്‍ക്ക് പെരുമാറ്റ ചട്ടലംഘനങ്ങള്‍, തിരഞ്ഞെടുപ്പ് ചെലവുകള്‍ എന്നിവയെ സംബന്ധിച്ച പരാതികള്‍ തെളിവുകള്‍ സഹിതം ഉന്നയിക്കാനുള്ള അവസരം ആപ്ലിക്കേഷനിലൂടെ സാധ്യമാണ്. ലഭിക്കുന്ന പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ നടപടികള്‍ സ്വീകരിക്കും. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി-വിജില്‍ കണ്‍ട്രോള്‍ റൂമില്‍ സ്വീകരിക്കുന്ന പരാതികള്‍ ഫ്ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, റിസര്‍വ് ടീം എന്നീ സ്‌ക്വാഡുകള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും.

പരാതി അയക്കുന്നതോടെ പരാതിക്കാരന്റെ മൊബൈല്‍ നമ്പരിലേക്ക് ഒരു കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് പരാതിയുടെ നിലവിലെ സ്ഥിതി കണ്ടെത്താം. പരാതിക്കാരന് സ്വന്തം വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള സംവിധാനം ആപ്പിലുണ്ട്. പെരുമാറ്റ ചട്ടലംഘനങ്ങളുടെ ചിത്രങ്ങള്‍, വീഡിയോ, ജിയോ ടാഗ് എന്നിവ ആപ്പിലൂടെ ബന്ധപ്പെട്ട വരണാധികാരിക്ക് ലഭിക്കും. മുന്‍കൂട്ടി തയ്യാറാക്കിയ ചിത്രങ്ങളോ ദൃശ്യങ്ങളോ അംഗീകരിക്കില്ല.
സിറ്റിസണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപമാണ് സി വിജില്‍.

ഇറച്ചിക്കോഴി വളര്‍ത്തലില്‍ പരിശീലനം

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രിയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 17, 18 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം നല്‍കും. ക്ലാസ്സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് (മാര്‍ച്ച് ഒന്‍പത്) രാവിലെ 10 മുതല്‍ എല്ലാ പ്രവൃത്തി ദിവസവും പരിശീലന കേന്ദ്രത്തില്‍ വിളിച്ച് പേര്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 40 പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമൂളളു. ഫോണ്‍ : 04972 763473.

ഗസ്റ്റ് ലക്ചറര്‍ : അഭിമുഖം 15 -ന്

മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ 2020-21 അക്കാദമിക് വര്‍ഷത്തില്‍ കെമിസ്ട്രി വിഷയത്തില്‍ ഒഴിവുള്ള ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് മാര്‍ച്ച് 15 -ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണം.

ആടുവളര്‍ത്തല്‍ : ഓണ്‍ലൈന്‍ പരിശീലനം 10- ന്

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ മാര്‍ച്ച് 10 -ന് ഓണ്‍ലൈന്‍ പരിശീലനം ഉണ്ടായിരിക്കുമെന്ന അസി. ഡയറക്ടര്‍ അറിയിച്ചു. രാവിലെ 10.30 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. താത്പര്യമുളളവര്‍ക്ക് ട്രെയനിംഗിന്റെ പേര്, പരിശീലനാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. വോയ്സ് മെസ്സേജ് ഒഴിവാക്കുക.

മരം ക്വട്ടേഷന്‍

ഐഎംജി കോഴിക്കോട് മേഖലാകേന്ദ്രത്തിലെ 64 മരങ്ങള്‍ ക്വട്ടേഷന്‍/
ലേലം അടിസ്ഥാനത്തില്‍ വില്‍ക്കുമെന്ന് റീജണല്‍ ഡയറക്ടര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2356095, – 2357459, 9188821477
ക്രാഫ്റ്റ് ബേക്കിംങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

അസാപ്പിന്റെ ഷി സ്‌കില്‍ പദ്ധതിയുടെ ഭാഗമായിസ്വയംതൊഴില്‍പരിശീലനം പൂര്‍ത്തിയാക്കിയ അമ്മമാര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം സബ് കലക്ടര്‍ ജി പ്രിയങ്ക നിര്‍വഹിച്ചു.
നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി. ജില്ലാതല സമിതിയും അസാപ്പ് കോഴിക്കോടും സംയുക്തമായാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്കായി ക്രാഫ്റ്റ് ബേക്കിംങ് കോഴ്‌സ് സംഘടിപ്പിച്ചത്.
കൊടുവള്ളി ബ്ലോക്കിലെ താമരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി ഭാഗങ്ങളിലുള്ള 35 ഭിന്നശേഷിക്കാരുടെ അമ്മമാരാണ് പഠനം പൂര്‍ത്തിയാക്കിയത്. കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിനാല്‍ പുറത്തുപോകാന്‍ സാധിക്കാതിരുന്ന അമ്മമാര്‍ക്ക് വീട്ടില്‍ തന്നെ വരുമാന മാര്‍ഗം കണ്ടെത്താനുള്ള മാര്‍ഗമാണ് ഇതിലൂടെ സാധ്യമായത്. കലക്ടര്‍ സാംബശിവറാവുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കേക്ക് നിര്‍മ്മാണ പരിശീലനം ആരംഭിച്ചത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നാഷണല്‍ ട്രസ്റ്റ് മെമ്പര്‍ ഡോ പി.ഡി ബെന്നി, എല്‍എല്‍സി കണ്‍വീനര്‍ പി സിക്കന്തര്‍, അസാപ് ജില്ലാ കോര്‍ഡിനേറ്റര്‍ മേഴ്‌സി പ്രിയ, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ജോസഫ് റിബല്ലോ, ജില്ലാ ലോ ഓഫീസര്‍ സലിം പര്‍വിസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കേക്കുകളുടെ പ്രദര്‍ശനവും വില്പനയും നടന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!