രാജ്യത്ത് പെട്രോൾ- ഡീസൽ, പാചകവാതക വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലയിറങ്ങിയതോടെ സഭ ഒരു മണിവരെ നിർത്തിക്കുവെക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇന്ധനവിലയും പാചക വാതക വിലയും കുതിച്ചുയരുകയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടികാണിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവും, കര്‍ഷക പ്രതിഷേധവും, പെട്രോള്‍, ഡീസല്‍, എല്‍പിജി വില വധനവിന്റെയും പശ്ചാത്തലത്തിലാണ് സഭ ചേര്‍ന്നത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വിലകുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വര്‍ധിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. പെട്രോള്‍ ലിറ്ററിന് നൂറു രൂപയ്ക്കടുത്തെത്തി. ഡീസലിന് 80 രൂപയിലേറെയായി. എക്സൈസ് ഡ്യൂട്ടിയും സെസ്സും വഴി സര്‍ക്കാര്‍ 21 ലക്ഷം കോടി രൂപ സമാഹരിച്ചുകഴിഞ്ഞു. ജനങ്ങളാണ് ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടുന്നതെന്നും ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ഖാര്‍ഗെ പറഞ്ഞു.