പന്തീർപാടം: കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 23 ലെ മുൻ മെമ്പർ മാരെ ആദരിച്ചു. കുടിവെള്ളം കിട്ടാനില്ലാത്ത കാരാകുന്നുമ്മേൽ പ്രദേശത്ത്കുടിവെള്ള പദ്ധതി കൊണ്ടുവരാൻ നേത്രത്വം നൽകിയ മുൻ മെമ്പർഒ.ഹുസൈൻ ഇതേ വാർഡിൽ നിരവധി നേട്ടങ്ങൾക്ക് നേതൃത്വം നൽകിയ മെമ്പറും മുൻഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ഖാലിദ് കിളിമുണ്ട, മുൻ വൈസ് പ്രസിഡണ്ട്എ.പി സഫിയ, മുൻമെമ്പർപികൗലത്ത്എന്നിവരെയാണ് പ്രദേശത്തുകാർ ആദരിച്ചത്.വാർഡ് മെമ്പർ എം ബാബുമോൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. പി. എൻ ശശിധരൻ അധ്യക്ഷത വഹിച്ചു. കെ.കെഷമീൽ, ഒ.എം റഷീദ്, കെ.കെ ജമീല, നാസർ ആക്കിൽ, സാറ, ഫാത്തിമ ജെസ്‌ലിൻ, എന്നിവർ സംസാരിച്ചു.