മടവൂർ: മടവൂർ ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയുടെ ഭാഗമായി എസ് ടി വിദ്യാർത്ഥികൾക്കുള്ള പഠനമേശയും ചെയറും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന ടീച്ചർആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു മോഹൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ ,വാർഡ് മെമ്പർമാരായ ശ്യാമള മലയിൽ, എ.പി.നസ് തർ, എച്ച്.എം.മോഹൻദാസ് മാസ്റ്റർ, ഊരുമൂപ്പൻ അനിൽകുമാർഎസ്ടി കോർഡിനേറ്റർ എന്നിവർ സംസാരിച്ചു.