മുറിയനാലിലും പരിസരപ്രദേശങ്ങളിലും ജപ്പാൻ കുടിവെള്ളപൈപ്പ് (ജലജീവൻ മിഷൻ) പൊട്ടി കുടിവെള്ളം പാഴാകുന്നതിനെതിരെ മുറിയനാൽ യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിവി സംജിത്ത് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സുബ്രഹ്മണ്യൻ കോണിക്കൽ അധ്യക്ഷത വഹിച്ചു. റിനീഷ്ബാൽ, ലസിത കാരകുന്നുമ്മൽ ,എ പി ഗോപാലൻ, എ പി ബാലൻ, എ പി അബ്ദുറഹ്മാൻ, ബാബു കൊടമ്പാട്ടിൽ, വിജയകുമാർ ടി, രാജൻ കോണിക്കൽ എന്നിവർ സംസാരിച്ചു.
കുടിവെള്ളം പാഴാകുന്നതിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

