കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ വിദ്യാർത്ഥി പാർലമെൻ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഷാദിയാ ബാനു അധ്യക്ഷത വഹിച്ചു.ലഹരി വിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥി പാർലമെന്റ് സംഘടിപ്പിച്ചത്. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന സാമൂഹിക വിപത്ത് കുട്ടികൾക്ക് മനസ്സിലാക്കി നൽകാനും പാർലമെൻ്റ് സഹായകമായി മാറി. കോഴിക്കോട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. വടകര വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ഷിബ ടീച്ചർ ആശംസയർപ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ജാഗ്രതാ സമിതി ജില്ലാ കോർഡിനേറ്റർ ശംസബീഗം സ്വാഗതവും, വിദ്യാലയ ജാഗ്രതാ സമിതി ജില്ലാ റിസോഴ്സസ് അജി ടീച്ചർ നന്ദി പറഞ്ഞു.