Local News

അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക,

അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങാൻ LIC – SBI എടുത്ത തീരുമാനത്തിൽ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവാട്ട്പറമ്പ് SBI ബാങ്കിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അതുൽ.ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി പി ഷിനിൽ അധ്യക്ഷത വഹിച്ചു. KSKTU ഏരിയാ സെക്രട്ടറി കെ.എം.ഗണേശൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം കെ.കൃഷ്ണൻകുട്ടി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി അഡ്വ പ്രഗിൻലാൽ സ്വാഗതവും ബ്ലോക്ക്‌ ജോ:സെക്രട്ടറി നിധിൻനാഥ് ടിം.എം നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!