കുന്ദമംഗലം ആനപ്പാറയിൽ ഹോസ്പിറ്റലിന് സമീപം പ്രവർത്തിക്കുന്ന എംഎസ് സ്റ്റോറിൽ മോഷണം.ഇന്നലെ രാത്രി പത്ത് മണിയോടെ അടച്ച കട രാവിലെ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 3000 ത്തോളം രൂപയും സിഗരറ്റ് പെട്ടികളും മോഷണം പോയതായി കണ്ടെത്തി.ഗ്രിൽസ് പൂട്ട് പൊളിച്ച് ഉള്ളിൽ കടന്ന് ഷട്ടറും തുറന്നാണ് കൃത്യം നടത്തിയത്.രാവിലെ 7.30 ന് കടതുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത്. സംഭവത്തിൽ കുന്ദമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുന്ദമംഗലം ആനപ്പാറയിൽ എം എസ് മിനി മാർട്ടിൽ മോഷണം

