ധാർമിക യൗവനത്തിൻ്റെ സമര സാക്ഷ്യത്തിന്റെ പേരിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന അംഗത്വകാല കാമ്പയിൻ്റെ ഭാഗമായി കുന്ദമംഗലം സോൺ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കൗൺസിൽ സമാപിച്ചു. ഹജ്ജ് കമ്മിറ്റി ചെർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇസ്മാഈൽ സഖാഫി പെരുമണ്ണ പതാക ഉയർത്തി. സോൺ പ്രസിഡണ്ട് ഇബ്രാഹിം സഖാഫി താത്തൂർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കബീർ മാസ്റ്റർ എളേറ്റിൽ ക്ലാസെടുത്തു. സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ കൗൺസിൽ നിയന്ത്രിച്ചു. കലാം മാവൂർ , എസ് എസ് എഫ് കുന്ദമംഗലം ഡിവിഷൻ ജനറൽ സെക്രട്ടറി മുബശ്ശിർ പതിമംഗലം, ശംസുദ്ധീൻ പെരുവയൽ, ഷംസുദ്ധീൻ സഖാഫി , എന്നിവർ പ്രസംഗിച്ചു. സയ്യിദ് ഫള് ൽ ഹാഷിം സഖാഫി സ്വാഗതവും എം ടി ശിഹാബുദ്ധീൻ സഖാഫി നന്ദിയും പറഞ്ഞു .
പുതിയ ഭാരവാഹികളായി ഇബ്രാഹിം സഖാഫി താത്തൂർ (പ്രസിഡണ്ട് ), എം ടി ശിഹാബുദ്ധീൻ സഖാഫി മലയമ്മ (ജനറൽ സെക്രട്ടറി), സൈനുദ്ധീൻ നിസാമി (ഫിനാൻസ് സെക്രട്ടറി), സയ്യിദ് അലവി ജീലാനി, ദുൽകിഫ് ലി സഖാഫി (വൈ.പ്രസിഡണ്ട്), സയ്യിദ് അലി നിയാസ്, നവാസ് കുതിരാടം, ശംസുദ്ധീൻ സഖാഫി പുള്ളാവൂർ, സൈനുൽ ആബിദ് കുറ്റിക്കാട്ടൂർ, റഫീഖ് കാക്കേരി, ശരീഫ് കാരന്തൂർ (സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
ഇബ്രാഹിം സഖാഫി താത്തൂർ (പ്രസിഡണ്ട് ),
എം ടി ശിഹാബുദ്ധീൻ സഖാഫി മലയമ്മ (ജനറൽ സെക്രട്ടറി),
സൈനുദ്ധീൻ നിസാമി (ഫിനാൻസ് സെക്രട്ടറി),