നിര്‍മ്മാണമേഖലയിലെ നൂതന ആശയങ്ങള്‍ തുടര്‍വിദ്യഭ്യാസത്തിലുടെ സമൂഹ്യ വ്യവസ്ഥിതിക്ക് ഗുണകരമാം വിധം വളര്‍ത്തിയെടുക്കാന്‍ റെന്‍സ്‌ഫെഡ് തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍ എസ്.സാംബശിവ റാവു.ഐ എ.എസ്.
റജിസ്‌ട്രേഡ് എഞ്ചിനിയേര്‍സ് & സൂപ്പര്‍വൈസേര്‍സ് ഫെഡറേഷന്‍ (റെന്‍സ്‌ഫെഡ്) സംസ്ഥാന കമ്മിറ്റി ഓഫീസിന്റെയും തുടര്‍ വിദ്യഭ്യാസ പരിപാടിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളകടര്‍.
നിര്‍മാണത്തിലും പ്ലാനിങ്ങിലും സൂക്ഷ്മത പുലര്‍ത്തണമെന്നും നിയമം അനുശാസിക്കുന്ന രൂപത്തില്‍ കെട്ടിട നിര്‍മ്മാണം രൂപകല്‍പ്പന ചെയ്യണമെന്നും ഒപ്പം ഭിന്നശേഷിക്കാര്‍ക്കായി അനുവദിക്കേണ്ട നിയമങ്ങള്‍ പാലിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും കുടാതെ ഗ്രാമ പഞ്ചായത്തുകളില്‍ രജിസ്‌ട്രേഡ് എന്‍.ജി.ഒ എന്ന തലത്തില്‍ വിവിധ പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സംസ്ഥാന പ്രസിഡണ്ട് സി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ സലാം ,ട്രഷറര്‍ മുഹമ്മദ് നസിം, കെ.മുസ്തഫ, ജില്ലാ പ്രസിഡണ്ട് കെ.കെ.സുധീഷ് കുമാര്‍, സെക്രട്ടറി സുധര്‍മന്‍, ടി.വി.അബ്ദുള്‍ മുനീര്‍, വനിത വിഭാഗം ജില്ലാ പ്രസിഡണ്ട് ബീനാ തോമസ്, കെ.മധുസൂദനന്‍ കെ.മനോജ് പി.സിക്കന്തര്‍, പി.മുഹമ്മദ് ഫൈസല്‍, അഭിഷേക് ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.