Trending

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പുതിയ ഹരിതകർമ്മസേന വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി വാങ്ങിയ വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ‘മാലിന്യ മുക്ത കൂടരഞ്ഞി’ എന്ന ലക്ഷ്യം വളരെ പെട്ടെന്ന് കൈവരിക്കുന്നതിനും ഹരിതകർമ്മസേന പ്രവർത്തനം വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് പഞ്ചായത്ത് ഭരണസമിതി വാഹനം വാങ്ങിയത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, വാർഡ് മെമ്പർമാരായ ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി സൂരജ്, വിഇഒമാരായ ജോസ് കുര്യാക്കോസ്, ഷേളിത വി ടി, ഷൈലജ കെ സി, ഷിനോയ് കെ ബി ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!