കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തികൾ പുനരാരംഭിക്കാൻ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. ഇതിന്റെ ഭാഗമായി ഡ്രഡ്ജിങ് നടക്കുന്ന സ്ഥലം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സന്ദർശിക്കും. ജനുവരി പതിനൊന്നിന് വൈകീട്ട് അഞ്ച് മണിക്കാണ് കലക്ടർ സന്ദർശിക്കുക. കോരപ്പുഴ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. നീക്കം ചെയ്യാനുള്ള ഡ്രഡ്ജ് ചെയ്ത മണൽ എംഎസ്ടിസി വഴി ഓൺലൈനായി ലേലം ചെയ്യാനും യോഗത്തിൽ തീരുമാനമായി. ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാലു സുധാകരൻ, കോരപ്പുഴ സംരക്ഷണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തികൾ പുനരാരംഭിക്കണം; നിർദേശം നൽകി മന്ത്രി എ കെ ശശീന്ദ്രൻ

