Trending

രണ്ടു ദിവസമായി ഉപയോഗിക്കാത്ത കാറിൽ പെട്ടന്ന് അനക്കം;30 കിലോ തൂക്കമുള്ള വമ്പന്‍ രാജവെമ്പാലയെ പിടികൂടി വനം വകുപ്പ് സംഘം

പാലക്കാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ 10 വയസ് പ്രായവും 30 കിലോ തൂക്കവുമുള്ള രാജവെമ്പാല.പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിയത്. വനം വകുപ്പെത്തി രാജ വെമ്പാലയെ പിടികൂടി.

കഴിഞ്ഞ രണ്ട് ദിവസമായി കാര്‍ ആരും ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെ കാറിനുള്ളില്‍ അനക്കം തോന്നിയ കുഞ്ഞുമോന്‍ പരിശോധന നടത്തിയപ്പോഴാണ് പാമ്പ് കയറിയതായി ശ്രദ്ധയില്‍ പെടുന്നത്. ചെറിയ പാമ്പായിരിക്കും എന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പുറത്ത് ബഹളം കേട്ടതിനെ തുടര്‍ന്ന് പാമ്പ് സീറ്റിന് പുറത്തേക്ക് എത്തിയപ്പോഴാണ് കാറിനുള്ളില്‍ കയറിയത് രാജവെമ്പാലയാണ് എന്ന് വീട്ടുക്കാര്‍ മനസ്സിലാക്കിയത്.

ആദ്യം കാറിന്റെ ഡോറുകള്‍ തുറന്നു നല്‍കിയെങ്കിലും പാമ്പ് പുറത്തുകടന്നില്ല. ഒടുവിൽ വീട്ടുകാര്‍ വിവരം വനം വകുപ്പിനെ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!