സിനിമ പ്രേമികള്‍ കാത്തരിക്കുന്ന ചിത്രം കെജിഎഫ് 2ന്റെ റിലീസ് പ്രഖ്യാപിച്ചു.ചിത്രം 2022 ഏപ്രില്‍ 14ന് തിയേറ്ററില്‍ റിലീസ് ചെയ്യും. ലോകവ്യാപകമായാണ് ചിത്രത്തിന്റെ റിലീസ് നടക്കുക.നിര്‍മ്മാതാക്കളായ ഹോമബിള്‍ ഫിലിംസാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നടന്‍ യാഷിന്റെ പിറന്നാൾ ദിനത്തിൽ അറിയിച്ചത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ റിലീസ് മാറ്റി വെക്കേണ്ട ചിത്രമാണ് കെജിഎഫ് 2. കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
അതേസമയം, കെജിഎഫ് 2 പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. രണ്ടാം ഭാഗത്തിന്റെ ടീസറിന് റെക്കോഡ് കാഴ്ച്ചക്കാരെയാണ് ലഭിച്ചത്.
Caution⚠️ Danger ahead !
— Hombale Films (@hombalefilms) January 8, 2022
Birthday wishes to our ROCKY BHAI @Thenameisyash.#KGFChapter2 @prashanth_neel @VKiragandur @HombaleGroup @duttsanjay @TandonRaveena @SrinidhiShetty7 @VaaraahiCC @excelmovies@AAFilmsIndia @DreamWarriorpic @PrithvirajProd #KGF2onApr14 #HBDRockingStarYash pic.twitter.com/TVeHXcsCzx