കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകസംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു.ഇനി ഈ മാസം 15 ന് വീണ്ടും ചർച്ച നടത്തും. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 26ന് ശേഷം സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.