കരട് വോട്ടര്‍ പട്ടിക- വിചാരണക്ക് ഹാജരാകണം
സംസ്ഥാനത്ത് 2021 ഏപ്രില്‍ മെയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം 2021 നടന്നുവരികയാണ്. 2020 നവംബര്‍ 16 ന് കരട്് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് താമസം മാറിയവരും മരണപ്പെട്ടവരുമായ വോട്ടര്‍മാരെ നീക്കം ചെയ്യുന്നതിനായി കോഴിക്കോട് താലൂക്കിനു കീഴിലെ എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ നിയമസഭാ മണ്ഡലങ്ങളിലായി ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷകളില്‍ (ഫോറം 7) ബൂത്ത് ലെവല്‍ ഓഫീസര്‍മാരില്‍ നിന്നും നോട്ടീസ് ലഭിച്ചവര്‍ക്ക് സിവില്‍സ്റ്റേഷനിലെ കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ 2021 ജനുവരി 11 മുതല്‍ 14 വരെ തീയതികളിലായി വിചാരണ നടക്കും. നോട്ടീസ് കൈപ്പറ്റിയവര്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍ ആവശ്യമായ രേഖകളുമായി വിചാരണ സ്ഥലത്ത് ഹാജരാകേണ്ടതാണെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു.
ഭൂമി ലേലം ഫെബ്രുവരി 11 ന്
കൊയിലാണ്ടി താലൂക്കില്‍ മൂടാടി വില്ലേജില്‍ വന്‍മുകം ദേശത്ത് റി.സ. 52/1,2 ല്‍പ്പെട്ട 1.8 ആര്‍ (ഒരു പോയിന്റ് എട്ട് ആര്‍ ഭൂമി) ഭൂമിയുടെ ലേലം ഫെബ്രുവരി 11 ന് രാവിലെ 11 മണിക്ക് മൂടാടി വില്ലേജ് ഓഫീസില്‍ നടക്കും.
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് II:
വണ്‍ടൈം വെരിഫിക്കേഷന്‍
കോഴിക്കോട് ജില്ലയില്‍ ഗ്രാമ വികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് II (കാറ്റഗറി നം: 276/18) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടതും എന്നാല്‍ ഇതുവരെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി 13, 14, 15 തീയതികളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫീസില്‍ രാവിലെ 10.30 മുതല്‍ അസ്സല്‍ പ്രമാണങ്ങളുടെ വണ്‍ടൈം വെരിഫിക്കേഷന്‍ നടത്തുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ജാതി/സമുദായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ അസ്സല്‍ സഹിതം മേല്‍ പറഞ്ഞ തീയതിയിലും സ്ഥലത്തും കൃത്യസമയത്ത് ഹാജരാക്കണം. വിശദവിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം.
താല്‍ക്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം
പേരാമ്പ്ര ഗവ.ഐ.ടി.ഐ യില്‍ (മുതുകാട്) മെക്കാനിക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ നിലവിലുളള ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ജനുവരി 14 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ഡിപ്ലോമയും മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും ഉളളവര്‍ ബന്ധപ്പെട്ട രേഖകളും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പേരാമ്പ്ര ഐ.ടി,ഐ യില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഭൂമി ലേലം 14ന്
വടകര താലൂക്കില്‍ ചോറോട് വില്ലേജില്‍ ചോറോട്് ദേശത്ത് റി.സ. 10/8 ല്‍പ്പെട്ട 8 ആര്‍ ഭൂമിയുടെ ലേലം ജനുവരി 14ന് രാവിലെ 11 മണിക്ക് ചോറോട് വില്ലേജ് ഓഫീസില്‍ നടക്കും.
ഭൂമി ലേലം 25ന്
താമരശ്ശേരി താലൂക്കില്‍ കിഴക്കോത്ത്് വില്ലേജില്‍ കിഴക്കോത്ത്് ദേശത്ത് റി.സ. 75/5 ല്‍പ്പെട്ട 3 സെന്റ് ഭൂമിയുടെ ലേലം ജനുവരി 25ന് രാവിലെ 11 മണിക്ക് കിഴക്കോത്ത്് വില്ലേജ് ഓഫീസില്‍ നടക്കും.
കാരണം ബോധിപ്പിക്കണം
ഫറോക്ക് ജി.എം.യു.പി സ്‌കൂളിലെ പി.ഡി ടീച്ചറായ പി.പി അഹമ്മദ്കുട്ടിയെ സേവനത്തില്‍ നിന്ന് നീക്കം ചെയ്യാതിരിക്കുന്നതിന് കാരണം ബോധിപ്പിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിപ്പ് നല്‍കി. 2018 ആഗസ്റ്റ് 24 വരെ ഇദ്ദേഹം ശൂന്യവേതനാവധിയില്‍ പ്രവേശിച്ചിരുന്നു. ഇതിനുശേഷം ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നില്ല. സേവനത്തില്‍ നിന്നും നീക്കം ചെയ്യാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്ന് അറിയിപ്പില്‍ പറഞ്ഞു.