ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് 82 പേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.ജനുവരി ആറുവരെ 73 പേർക്കാണ് അതിവ്യാപന വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത് .രോഗം സ്ഥിരീകരിച്ച എല്ലാവരെയും പ്രത്യേക മുറിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായും സംസ്ഥാന സർക്കാറുകളുടെ േനതൃത്വത്തിൽ ആരോഗ്യ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.