Trending

അദാനിയുമായി ദീർഘകാല കരാറില്ല , രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റ്; മറുപടിയുമായി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധനവിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രമേശ്‌ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി കെ കൃഷ്ണൻ കുട്ടി. അദാനിയുമായി ദീർഘകാല കരാറില്ലെന്നും ചെന്നിത്തലയുടെ ആരോപണംതെറ്റാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ നിരക്ക് വർധനവ് പൊതുവിൽ കുറവാണ്. കർണാടകയിൽ 67 പൈസയാണ് ഈ വർഷം യൂണിറ്റിന് വർധിച്ചിട്ടുള്ളത് മന്ത്രി വ്യക്തമാക്കി.നിരക്ക് വർധനയിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല. പവർക്കട്ട് ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നത്. കെ എസ് ഇ ബി ദീർഘകാല കരാറുകൾ റദ്ദാക്കിയിട്ടില്ല. റെഗുലേറ്ററി കമ്മീഷനാണ് റദ്ദാക്കിയത്. വിഷയത്തിൽ സർക്കാർ അപ്പീൽ നൽകിയിരുന്നു. ആര്യാടൻ മുഹമ്മദിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത് സർക്കാരോ കെ എസ് ഇ ബിയോ അല്ലെന്നും നടപടികളിലെ പാളിച്ചകൾ കാരണം റെഗുലേറ്ററി കമ്മീഷനാണെന്നും കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.ഉപഭോക്താക്കളോട് നിരക്ക് വർധനയിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി അടുത്തവർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വർധനവ് ഒഴിവാക്കാൻ ശ്രമിക്കുമെന്നും ട്വ പറഞ്ഞു.

അതേസമയം, കുറ‌ഞ്ഞ നിരക്കിൽ 25 വ‍ർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്നായിരുന്നു രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തിയത്. അദാനി പവറിൽനിന്ന് കേരളം വാങ്ങുന്ന വൈദ്യുതിയുടെ വില ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നാല് രൂപയ്ക്ക് വാങ്ങിയ വൈദ്യുതി 10.25 രൂപ മുതൽ 14 രൂപ നിരക്കിലാണ് ഇപ്പോൾ വാങ്ങുന്നതെന്നും നാല് അദാനി കമ്പനികളിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നതെന്നും പറഞ്ഞ അദ്ദേഹം റെഗുലേറ്ററി കമ്മീഷനും സർക്കാരും ചേർന്ന് നടത്തുന്ന അഴിമതിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!