Trending

കെ എസ് ഇ ബി യുടേത് കൊള്ള; വൈദ്യുതി നിരക്ക് പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം തുടരും; വി ഡി സതീശൻ

സർക്കാരിന്റെ വൈദ്യുതി ചാർജ് വർധനവിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ എസ് ഇ ബി യുടേത് കൊള്ളയാണെന്നും സാധാരണക്കാരന് താങ്ങാൻ ആവാത്ത സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന കരാർ സംസ്ഥാന സർക്കാർ റദ്ദ് ചെയ്തു. പുതിയ കരാർ പ്രകാരം നാല് ഇരട്ടി നൽകിയാണ് ഒരു യൂണിറ്റ് കറന്റ് വാങ്ങുന്നത്. ഇതാണ് ബാധ്യതയ്ക്ക് പ്രധാന കാരണം. 45000 കോടിയാണ് ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പിൽ കൊണ്ടുവന്ന പദ്ധതികൾ അഴിമതിതിയിൽ മുങ്ങി. വൈദ്യുതി നിരക്ക് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.ഇതിനിടെ വൈദ്യുതി ചാർജ് വർധന ഇടതുപക്ഷത്തിൻ്റെ കെടുകാര്യസ്ഥതയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുറ‌ഞ്ഞ നിരക്കിൽ 25 വ‍ർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!