ബാബരി-ഷാഹി-ഗ്യാൻവാപി സംഘ്പരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടുനിൽക്കരുത് എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരാധനലയ നിയമ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സംഗമം വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം കെ.സി. അൻവർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭൂമി വാതമുയർത്തി പള്ളികൾ പൊളിക്കാൻ കോപ്പ് കൂട്ടുന്ന സംഘ്പരിവാർ അജൻഡകൾക്ക് കോടതികൾ കൂട്ട് നിൽക്കരുത് എന്നും 1991ൽ പാസാക്കിയ നിയമം നടപ്പിലാക്കാൻ ജുഡീഷ്യറിക്ക് ബാധ്യത ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം നാസർ മണക്കടവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. മണ്ഡലം സെക്രട്ടറി അൻഷാദ് മണക്കടവ്, വൈസ് പ്രസിഡന്റ് എം.എ. സുമയ്യ, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഇൻസാഫ് സ്വാഗതവും ടൗൺ കമ്മിറ്റി പ്രസിഡന്റ് എം.പി. അബൂബക്കർ നന്ദിയും പറഞ്ഞു.