ജോലി സ്ഥലങ്ങളിൽ ആരും സ്ത്രീകളെ ബലപ്രയോഗത്തിൽ റേപ്പ് ചെയ്യില്ലെന്ന് നടി സ്വാസിക. നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ആരും ഒന്നും ചെയ്യില്ലെന്നും റിയാക്ട് ചെയ്യാന്‍ സ്ത്രീകളെ പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും നടി പറഞ്ഞു.
‘‘ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് സിനിമാ ഇൻഡസ്ട്രി. നോ പറയേണ്ടടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല’’.–സ്വാസിക പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.ഡബ്ല്യു.സി.സി പോലെയൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും നടി പറഞ്ഞു.”ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനം എന്താണെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഞാന്‍ ആദ്യം അവിടെ നിന്ന് റിയാക്ട് ചെയ്യും. അതാണ് ആദ്യം സ്ത്രീകളെ പഠിപ്പിച്ച് കൊടുക്കേണ്ടത്.അതാണ് നമ്മള് ആര്‍ജിക്കേണ്ടത്. നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയണം. ഞാന്‍ ഈ സിനിമ ചെയ്തു കഴിഞ്ഞാല്‍, ഇത്രയും വലിയ ഹീറോയോട് അഭിനയിച്ചാല്‍ ഇത്രയും വലിയ തുക കിട്ടും, എന്നൊക്കെ ആലോചിച്ച് നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച് ആ സിനിമ ചെയ്യുക. അതിനു ശേഷം നാല് വര്‍ഷം കഴിഞ്ഞ് മീ ടു എന്നൊക്കെ പറഞ്ഞ് വരുന്നതിനോട് ലോജിക്ക് തോന്നുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്ന് വച്ചാല്‍, എനിക്ക് നിങ്ങളുടെ സിനിമ വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിവരിക. വേറൊരു സ്ഥലത്ത് അവസരം വരും എന്ന കോണ്‍ഫിഡന്‍സോട് കൂടി അവിടെ നിന്നിറങ്ങിപ്പോരണം.