Local News

കോഴിക്കോട് മയക്കുമരുന്ന് വേട്ട;യുവതിഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കോഴിക്കോട് വീണ്ടും ലഹരിമരുന്ന് വേട്ട. മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്മിൻ എന്നിവരെയാണ് മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജിൽ നിന്ന് എംഡിഎംഎ, കഞ്ചാവ് എന്നിവ സഹിതം പിടികൂടിയത്.ജാസ്മിൻ കൊച്ചിയിലെ സ്വകാര്യ ടെക്സ്റ്റൈൽ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. കൊച്ചിയിൽ നിന്നുമാണ് ഇവർ ലഹരിമരുന്ന് എത്തിച്ചത്.

ലഹരിമരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് ഉൾപ്പെടെ കണ്ടെടുത്തു.മെഡിക്കൽ കോളജ് സബ് ഡിവിഷൻ പരിധിയിലെ ലോഡ്ജുകളിൽ അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ സ്ക്വാഡ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മെഡിക്കൽ കോളജ് എസ്ഐമാരായ എ.രമേഷ് കുമാർ, വി.വി.ദീപ്തി തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!