Trending

കുന്ദമംഗലം ഉപജില്ല സ്കൂൾ കലോൽസവം; നവംബർ 11 ന് ആരംഭിക്കും

കുന്ദമംഗലം ഉപജില്ല സ്കൂൾ കലോൽസവം നവംബർ 11 തിങ്കളാഴ്ച പയമ്പ്ര ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
.എൽ പി, യുപി, എച്ച് എസ് ,എച്ച് എസ് എസ് വിഭാഗങ്ങളിലായി നാലായിരത്തോളം വിദ്യാർത്ഥികൾ മേളയിൽ മാറ്റുരക്കും. മുന്നൂറിലധികം ഇനങ്ങൾ ഒൻപത് വേദികളിലായാണ് നടക്കുക. ജനറൽ വിഭാഗത്തിനൊപ്പം അറബിക് കലോത്സവവും സംസ്കൃതോത്സവവും നടക്കും.
മേളയുടെ സുഗമായ നടത്തിപ്പിന് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ സരിത ചെയർമാനായും പയമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ ബി ബിനോയ് ജനറൽ കൺവീനറായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവ് കൂടത്തിങ്ങൽ ട്രഷററായും വിപുലമായ സംഘാടക സമിതിയും 13 ഓളം സബ് കമ്മറ്റികളും പ്രവർത്തിക്കുന്നുണ്ട്.
ദിവസവും രണ്ടായിരത്തോളം പേർക്ക് ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുര ഭക്ഷണക്കമ്മറ്റിയുടെ നേതൃത്വത്തിൽ തയ്യാറായി വരുന്നുണ്ട്.
മേളയുടെ വരവറിയിച്ചു കൊണ്ട് നാളെ വെള്ളി 3 മണിക്ക.വിളംബര ജാഥയും ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശമറിയിച്ചു കൊണ്ട് ഓല മെടയൽ മൽസരവും നടക്കും. വിളംബര ജാഥ കുമ്മങ്ങോട്ട് താഴത്ത് നിന്ന് ആരംഭിച്ച് പയമ്പ്രയിൽ സമാപിക്കും.
ഉൽഘാടന സമ്മേളനം തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് നടക്കും.
സമാപനച്ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും.
പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ ബി ബിനോയ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ രാജീവ്, എച്ച് എം ഫോറം കൺവീനർ യൂസുഫ് സിദ്ധീഖ് ,പബ്ലിസിറ്റി കമ്മറ്റി കൺവീനർ പി സി അബ്ദുൽ റഹീം, സി മുജീബ് എന്നിവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!