Announcements

അറിയിപ്പുകൾ

എൻഡ്യുറൻസ് ടെസ്റ്റ്പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ്) (കാറ്റഗറി നമ്പർ 466/2021 ആൻഡ് 30/2021) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായി ഒരു എൻഡ്യുറൻസ് ടെസ്റ്റ് നവംബർ 15,16,17 തിയ്യതികളിൽ രാവിലെ 5.30 മുതൽ കോഴിക്കോട് ബീച്ച് റോഡിലെ ഭട്ട് റോഡ് ജംഗ്ഷനിലുള്ള കേന്ദ്രത്തിൽ നടക്കും. ഭട്ട് റോഡ് മുതൽ തെക്കോട്ടു ഗാന്ധി റോഡ് ജംഗ്ഷൻ വരെയുള്ള 3 കി.മി ദൂരവും, ഭട്ട് റോഡ് മുതൽ വടക്കോട്ട് പുതിയാപ്പ് വരെയുള്ള 3 കി.മി ദൂരവുമാണ് ടെസ്റ്റിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്തെടുത്ത്, നിർദിഷ്ട മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ അസ്സൽ എന്നിവയുമായി രാവിലെ 5 മണിക്കു തന്നെ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണെന്ന് പി എസ് സി മേഖല ഓഫീസർ അറിയിച്ചു. ഫോൺ : 0495 2371971 അഭിമുഖംജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്‌കൂൾ) (കാറ്റഗറി നമ്പർ. 524/2019) തസ്തികയുടെ മാർച്ച് 20ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം നവംബർ ഒമ്പത് ( ഉച്ചക്ക് 12 മണി ), 10 ( രാവിലെ 9.30, ഉച്ചക്ക് 12 മണി) തിയ്യതികളിൽ ജില്ലാ പി എസ് സി. ഓഫീസിൽ നടക്കും. ഫോൺ 0495 2371971 ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു ഐഎച്ച്ആർഡിയുടെ കീഴിൽ പാലക്കാട് നെമ്മാറ അയലൂരിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ” സർട്ടിഫൈഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിംഗ് ആന്റ് പബ്ലിഷിംഗ് അസിസ്റ്റന്റ്” എന്ന സൗജന്യ ഹ്രസ്വകാല കോഴ്സിലേയ്ക്ക് എസ് സി /എസ് ടി വിദ്യാർത്ഥികളിൽ നിന്നും അർഹരായ ഇ ഡബ്ള്യു എസ് വിഭാഗം വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയ്യതി : നവംബർ 10. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും 8547005029/9495069307/ 70253 36495 ടീച്ചർ ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നവംബർ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി / പ്ലസ് ടു / എസ് എസ് എൽ സി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ : 7994449314മെഡിക്കൽ ഓഡിറ്റർ താത്കാലിക നിയമനംകോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്ക് കീഴിൽ മെഡിക്കൽ ഓഡിറ്ററെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത : ജി എൻ എം / ബി എസ് സി നഴ്സിംഗും കമ്പ്യൂട്ടർ പരിജ്ഞാനവും. താല്പര്യമുള്ള ഉദ്ദ്യോഗാർഥികൾ തങ്ങളുടെ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സഹിതം നവംബർ ഒമ്പതിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിനു ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495 2350055 റിസോഴ്‌സ് പേഴ്‌സൺ നിയമനം വനിതാ ശിശു വികസന വകുപ്പിന്‌ കീഴിൽ ജില്ലാ ശിശു സംരക്ഷണ യുണിറ്റ്‌ വഴി നടപ്പിലാക്കി വരുന്ന അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക്‌ ജീവിത നൈപുണീ പരിശീലനം നൽകുന്നതിനായി റിസോഴ്‌സ് പേഴ്‌സണെ തെരഞ്ഞെടുക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ 15. അപേക്ഷകൾ ഗൂഗിൾ ഫോം വഴിയാണ്‌ സമർപ്പിക്കേണ്ടത്‌. ഫോം ലിങ്കിനായും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9745470421 വാഹനം ലേലം ചെയ്യുന്നുകോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അവകാശികൾ ഇല്ലാത്തതും നിലവിൽ കേസിൽ ഉൾപ്പെടാത്തതുമായ 36 വാഹനങ്ങൾ ലേലം ചെയ്യുന്നു. നവംബർ 15 ന് രാവിലെ 11 മണി മുതൽ 3.30 വരെ www.mstcecommerce.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് ലേലം. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പ്രസ്തുത വെബ്സൈറ്റിൽ എം എസ് ടി സിയുടെ നിബന്ധനകൾക്ക് വിധേയമായി ബയ്യർ ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഫോൺ : 0495 2370655 ജോബ് ഫെസ്റ്റ് ശനിയാഴ്ച്ച കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ജെ.സി.ഐ കാലിക്കറ്റും സംയുക്തമായി വെളളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാമിക് കാമ്പസിൽ നവംബർ 11 ശനിയാഴ്ച്ച ജോബ് ഫെസ്റ്റ് (ഉദ്യോഗ് 2.0) സംഘടിപ്പിക്കുന്നു. ഐ.ടി, ഹോസ്പിറ്റാലിറ്റി, മാർക്കറ്റിംങ്ങ്, ഇൻഷൂറൻസ്, ഓട്ടോമൊബൈൽ, ടൂറിസം, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിലായി എഴുപതോളം പ്രമുഖ കമ്പനികൾ ജോബ് ഫെസ്റ്റിൽ പങ്കെടുക്കും. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 9.30ന് ജെ.ഡി.ടി ഇസ്ലാമിക് കാമ്പസിൽ ഹാജരാകണം. പഞ്ചസാര സ്റ്റോക്ക് വിവരം അപ്ലോഡ് ചെയ്യണംകേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ പഞ്ചസാര സ്റ്റോക്ക് മോണിറ്ററിംഗ് പോർട്ടലിൽ മൊത്ത , ചില്ലറ , വ്യാപാരികൾ, ബിഗ് ചെയിൻ റീട്ടെയിലർമാർ എന്നിവർ അവരവരുടെ സ്ഥാപനങ്ങളിലെ പഞ്ചസാര സ്റ്റോക്ക് വിവരങ്ങൾ എല്ലാ തിങ്കളാഴ്ച്ചകളിലും കൃത്യമായി അപ് ലോഡ് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വീഴ്ച വരുത്തുന്നവർക്കെതിരെ 1955ലെ അവശ്യ സാധന നിയമം വകുപ്പ് പ്രകാരം നിയമ നടപടി സ്വീകരിക്കും. വെബ്സെെറ്റ് : https://esugar.nic.inലേലംതൊടുപുഴ താലൂക്ക് ഇലപ്പളളി വില്ലേജില്‍ സര്‍ക്കാര്‍ അധീനതയില്‍ സൂക്ഷിച്ചിട്ടുളള രണ്ടു കഷ്ണം ഈട്ടിത്തടി മുറിച്ച് നവംബര്‍ 18 ന് രാവിലെ 11.30 മണിക്ക് ഇലപ്പിളളി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.വാക് ഇന്‍ ഇന്റര്‍വ്യുരാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള താല്‍കാലിക ഒഴിവിലേക്ക് നവംബര്‍ 10 ന് രാവിലെ 11ന് രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും . യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9656765490.അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചുഇടുക്കി ജില്ലയിലെ ഒഴിവുളള പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്തിട്ടുളള അക്ഷയ ലൊക്കേഷനുകളിലേയ്ക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അക്ഷയകേന്ദ്രം തുടങ്ങുന്ന പ്രദേശങ്ങള്‍ – ബ്രാക്കറ്റില്‍ പഞ്ചായത്ത്: പൂമാല- പട്ടികവര്‍ഗ്ഗ വിഭാഗം (വെളളിയാമറ്റം), റാണിമുടി – പട്ടികജാതി വിഭാഗം (പീരുമേട്), സൂര്യനെല്ലി- പട്ടികജാതി വിഭാഗം (ചിന്നക്കനാല്‍). പ്ലസ് ടു, പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള 18 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുളള പട്ടിക ജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തിലുളളവര്‍ക്കായി സംവരണം ചെയ്തിട്ടുളള ലൊക്കേഷനിലേയ്ക്ക് Http://akshayaexam.kerala.gov.in/aes/registration എന്ന വെബ് സൈറ്റ് വഴി നവംബര്‍ 8 മുതല്‍ നവംബര്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മറ്റു വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഈ ലൊക്കേഷനിലേയ്ക്ക് അപേക്ഷിക്കേണ്ടതില്ല. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ അപേക്ഷകര്‍ നവംബര്‍ 28 ന് 5 മണിക്കുള്ളില്‍ ഇടുക്കി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ നേരിട്ട് എത്തിക്കണം. നിശ്ചിത സമയപരിധി കഴിഞ്ഞു ലഭിയ്ക്കുന്ന അപേക്ഷകള്‍ നിരസിയ്ക്കും . ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രം തുടങ്ങാന്‍ അനുമതി ലഭിയ്ക്കും. താല്പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750/ (The Director Akshaya Payble at Thiruvananthapuram) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം . യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ വാടക കരാര്‍ എന്നിവ അപ് ലോഡ് ചെയ്യണം. ഡിഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in എന്ന അക്ഷയ വെബ് സൈറ്റിലോ, അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നം 04862 232 21ജില്ലാതല സീനിയര്‍ ഹോക്കി സെലക്ഷന്‍ ട്രയല്‍സ് സംസ്ഥാനസീനിയര്‍ ഹോക്കി പുരുഷവിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുളള ഇടുക്കി ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 10 ന് രാവിലെ 9 മണിക്ക് കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. കൊല്ലത്ത് നവംബര്‍ 12,13, തീയതികളിലാണ് ഹോക്കി ചാമ്പ്യന്‍ഷിപ്പ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ 9 മണിക്ക് കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9496184765, 9895112027,04862-232499.അഭിമുഖംപൈനാവ് കേന്ദ്രീയവിദ്യാലയത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ സ്പോര്‍ട്സ് കോച്ചിനെയും യോഗാ ഇന്‍സ്ട്രക്ടറെയും തിരഞ്ഞെടുക്കുന്നതിന് നവംബര്‍ 13 ന് രാവിലെ 9.30 ന് പൈനാവ് കേന്ദ്രീയവിദ്യാലയത്തില്‍ അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://painavu.kvs.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04862 232205.വാട്ടർ അതോറിറ്റിയുടെ ചെറുതോണി പ്ലാന്റിനു ചേർന്നുള്ള 300mm വ്യാസമുള്ള പമ്പിംഗ് മെയിൻ പൈപ്പിൽ ലീക്കേജ് സംഭവിച്ചിട്ടുള്ളതിനാൽ നാളെ ചെറുതോണി, പൈനാവ്, വാഴത്തോപ്പ്, മുളകുവള്ളി, ലക്ഷംകവല, തടിയമ്പാട്, കരിമ്പൻ, അട്ടിക്കളം ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നാളെ പൂർണമായും തടസ്സപ്പെടുന്നതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Announcements News

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു കോഴിക്കോട്‌ ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി’ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്‌ ടു,
Announcements News

അറിയിപ്പുകൾ

അറിയിപ്പുകൾ പി എസ്‌ സി അറിയിപ്പ് 30.12.2022 തിയ്യതിയിലെ ഗസറ്റ്‌ വിജ്ഞാപന പ്രകാരം കോഴിക്കോട്‌ ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍
error: Protected Content !!