Entertainment News

67ന്റെ ചെറുപ്പത്തിൽ കമൽഹാസൻ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

67ന്റെ ചെറുപ്പത്തിൽ കമൽ ഹാസൻ ഇന്ന് ജന്മദിനമാഘോഷിച്ചു . സാധാരണക്കാരെന്നോ സിനിമ താരങ്ങളെന്നോ വിത്യാസമില്ലാതെ പ്രിയ താരത്തിന് ജന്മദിന ആശംസകളുമായി എല്ലാവരുമെത്തി . കേരള മുഖ്യമന്ത്രി പിണറായി വിജയനും കമല്‍ഹാസന് ആശംസകകൾ നേർന്നു.

സന്തോഷകരമായ ജന്മദിന ആശംസകള്‍ പ്രിയപ്പെട്ട കമല്‍ഹാസൻ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു. നമ്മുടെ സിനിമയ്‍ക്കും സംസ്‍കാരത്തിനും താങ്കള്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നുവെന്നും പിണറായി വിജയൻ കുറിച്ചു .

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയാണ് കമൽ ഹാസൻ. ഓസ്‍കര്‍ മത്സരത്തിനായി വിദേശ ഭാഷാ ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ കമല്‍ഹാസന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകനായും കമല്‍ഹാസൻ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് തിളങ്ങിയിട്ടുണ്ട്. . രാജ് കമൽ ഇന്റർനാഷണൽ എന്ന നിര്‍മാണകമ്പനിയും കമല്‍ഹാസന്റേതായിട്ടുണ്ട്.

മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ മുൻ നിര നായകനിരയിലേക്ക് ഉയരുകയായിരുന്നു കമല്‍ഹാസൻ എന്നര്‍ഥത്തില്‍ കേരളവും അഭിമാനിക്കുന്നു. ചെറുപ്പം മുതലേ തന്നെ മലയാള ചിത്രങ്ങളുമായി കമല്‍ഹാസനു ബന്ധപ്പെട്ടു. കമല്‍ഹാസൻ ആദ്യമായി മലയാള ചിത്രത്തില്‍ അഭിനയിച്ചത് ‘കണ്ണും കരളും’ ആണ്. ‘കന്യാകുമാരി’ എന്ന മലയാള ചിത്രത്തില്‍ നായകനായി മികവ് കാട്ടി. ‘വിഷ്‍ണുവിജയം’, മദനോത്സവം, ശ്രീദേവി, ‘അവള്‍ ഒരു തുടര്‍ക്കഥ’, മദനോത്സവം തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളില്‍ കമല്‍ഹാസൻ അഭിനയിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!