Entertainment News

രാജ്യത്തെ ആദ്യ റൂഫ് ടോപ് ഓപ്പണ്‍ എയര്‍ ഡ്രൈവ് ഇന്‍ തിയേറ്റര്‍ മുംബൈയില്‍

ഇനി വണ്ടിയിലിരുന്ന് സിനിമ കാണാം. രാജ്യത്തെ ആദ്യ റൂഫ് ടോപ് ഓപ്പണ്‍ എയര്‍ ഡ്രൈവ് ഇന്‍ തിയേറ്റര്‍ മുംബൈയില്‍ തുറന്നു.റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ച് മുംബൈയിലെ ജിയോ വേള്‍ഡ് ഡ്രൈവ് മാളിലാണ് തിയേറ്റര്‍തുറന്നത്. ഏകദേശം 290 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഡ്രൈവ് ഇന്‍ തിയേറ്ററിനെ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ചുമതല പി വി ആര്‍ ലിമിറ്റഡിനാണ് .

കൊവിഡ് കാരണം വീടുകളില്‍ ഒതുങ്ങിക്കൂടിയ ശേഷം വീണ്ടും വലിയ സ്‌ക്രീന്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡ്രൈവ് ഇന്‍ തിയേറ്റര്‍ താരതമ്യേന സുരക്ഷിതമായ തുറന്ന ഇടമായിരിക്കുമെന്ന് ജിയോ വേള്‍ഡ് ഡ്രൈവ് സിഇഒ ദര്‍ശന്‍ മേത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ അടുത്തിടെ ആരംഭിച്ച റീട്ടെയില്‍ ഹബ്ബായ ജിയോ വേള്‍ഡ് ഡ്രൈവിലാണ് തിയേറ്റർ. തിയേറ്ററിലെ സ്‌ക്രീനിന് 24 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുണ്ട്. കാറിലെ എഫ്എം സംവിധാനം വഴിയാണ് ശബ്ദം കേള്‍ക്കുക. 200 രൂപയാണ് ഒരു കാറിന്റെ ടിക്കറ്റ് നിരക്ക്. ഒരു വാഹനത്തില്‍ നാലുപേരെ മാത്രമേ അനുവദിക്കൂ. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.

അക്ഷയ് കുമാര്‍, കത്രീന കൈഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായ സൂര്യവംശിയാണ് ജിയോ ഡ്രൈവ് ഇന്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!