ഉലകനായകന്‍ കമല്‍ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കമല്‍ ഹാസന്റെ അറുപത്തിയാറാം ജന്മദിനമാണിന്ന്. കഴിഞ്ഞ വര്‍ഷം കമല്‍ഹാസന്‍ രാമനാഥപുരം പരമകുടിയിലെ കുടുംബവീട്ടിലാണ് ജന്മദിനം ആഘോഷിച്ചത്. മക്കളായ ശ്രുതി ഹാസനും അക്ഷരാ ഹാസനും കമല്‍ ഹാസനൊപ്പം ജന്മദിനത്തില്‍ പങ്കെടുത്തിരുന്നു