കുന്ദമംഗലം: ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ പോലീസിൽ പരാതി നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവദാസൻ നായർക്കെതിരെയാണ് പരാതി.തന്നെ പീഡിപ്പിച്ചതായി വിജിപരാതിയിൽ പറയുന്നു.കഴിഞദിവസം ശിവദാസൻ നായർ അവിശ്വാസത്തിന് കത്ത് നൽകിയിരുന്നു.വി ജി ശിവദാസൻ നായർക്കെതിരെ കോൺഗ്രസ്സ് പ്രസിഡണ്ടിനും മുമ്പ് പരാതികത്ത് നൽകിയിരുന്നു.
അഞ്ചുമാസമായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരില്‍ നിന്നും പീഡനം നേരിടുന്നുവെന്ന വെളിപ്പെടുത്തലുമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍. ശിവദാസന്‍ നായര്‍ വിജി മുപ്രമ്മലിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ഡിസിസി പ്രസിഡന്റ് ടി. സിദ്ധിക്കിന് നല്കിയ പരാതിയാല്‍ താന്‍ അഞ്ചുമാസത്തോളമായി നിരന്തരം പീഡനം അനുഭവിക്കുകയാണെന്നും ഒരു സ്ത്രീയോട് പെരുമാറേണ്ട രീതിയിലല്ല തുടര്‍ച്ചയായ അദ്ദേഹത്തിന്റെ പെരുമാറ്റം ആയതിനാല്‍ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ല എന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ച് മുന്നോട്ട് പോവുമെന്നും വ്യക്തമാക്കിയിരുന്നു.