*പി.എസ്.സി അപേക്ഷ ക്ഷണിച്ചു*
കേരള പിഎസ്‌സി ജനറൽ റിക്രൂട്ട്‌മെൻറ് സംസ്ഥാനതലം, ജില്ലാതലം, സ്‌പെഷൽ റിക്രൂട്ട്‌മെൻറ് സംസ്ഥാനതലം, ജില്ലാതലം, വിവിധ എൻസിഎ ഒഴിവുകൾ എന്നീ വിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയ്യതി 15-09-2023. അപേക്ഷിക്കാനുള്ള അവസാന തീയ്യതി: ഒക്‌ടോബർ 18 അർധരാത്രി 12 മണി വരെ. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷവും നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കുക. യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റ് വിലാസം: https://www.keralapsc.gov.in/
*ടെണ്ടർ ക്ഷണിച്ചു*
ഐസിഡിഎസ് അർബൻ 3 കാര്യാലയത്തിലേക്ക് 2023-24 സാമ്പത്തിക വർഷത്തിൽ വാഹനം വാടകക്ക് നൽകുന്നതിന് റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഒക്ടോബർ 16. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0495 2461197.
*താൽക്കാലിക നിയമനം*
കോഴിക്കോട് ഗവ. മെഡിക്കൽകോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ സ്‌കാവഞ്ചർ തസ്തികയിൽ 89 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 670 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. 18നും 40നും മധ്യേ പ്രായമുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 11ന് രാവിലെ 11.30ന് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസ് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത: ഏഴാം തരം.
*സെക്യൂരിറ്റി ഗാർഡ് നിയമനം*
വടകര കോളേജ് ഓഫ് എൻജിനീയറിംഗിൽ ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നതിന് 40നും 60നും ഇടയിൽ പ്രായമുള്ള മെട്രിക്കുലേഷൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിമുക്ത ഭടന്മാർക്ക് മുൻഗണന. അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
*ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതി*
സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടരുത്. അപേക്ഷകന്റെ പരമാവധി പ്രായപരിധി 60 വയസ്സ്. അപേക്ഷാ ഫോറത്തിന്റെ മാതൃകയും, വിശദവിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ഒക്ടോബർ 31ന് മുമ്പായി സമർപ്പിക്കണം. ഫോൺ: 0495 2377786
*എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം*
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 10 രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള ഷോറൂം സെയിൽസ്, സെയിൽസ് കോ-ഓർഡിനേറ്റർ, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ / എക്‌സിക്യൂട്ടീവ്, ക്ലയന്റ് റിലേഷൻഷിപ്പ് മാനേജർ, സോഷ്യൽ മീഡിയ എക്‌സിക്യൂട്ടീവ്, വിഷ്വൽ മെർച്ചന്റൈസർ, സ്റ്റോർ മാനേജർ, ഓഫീസ് സ്റ്റാഫ്, ഫിനാൻഷ്യൽ അഡൈ്വസർ (യോഗ്യത: ബിരുദം), ബില്ലിംഗ് എക്‌സിക്യൂട്ടീവ് (ബികോം), സർവ്വീസ് ടെക്‌നീഷ്യൻ, ഫ്രന്റ് ഓഫീസ് മാനേജർ (ഐ.ടി.ഐ/ ഡിപ്ലോമ- സിവിൽ/ പ്ലംബിംഗ്), ഇൻസൈഡ് സെയിൽസ് എക്‌സിക്യൂട്ടീവ്, കളക്ഷൻ ഏജന്റ്, ഓഫീസ് ബോയ് (പ്ലസ് ടു) തുടങ്ങിയ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണം. പ്രായപരിധി 35 വയസ്. ഫോൺ: 0495 2370176
*സീറ്റ് ഒഴിവ്*
ഇടുക്കി ജില്ലയിലെ രാജാക്കാട് ഗവ. ഐ.ടി.ഐ യില്‍ പ്ലംബര്‍ (എന്‍.സി.വി.റ്റി) ട്രേഡില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 10 ന് മുന്‍പായി ബന്ധപ്പെട്ട രേഖകള്‍ സഹിതം പ്രിന്‍സിപ്പള്‍ മുന്‍പാകെ നേരിട്ട് ഹാജരായി അഡ്മിഷന്‍ എടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 241813, 9895707399.