രാജരാജചോളൻ ഹിന്ദു രാജാവല്ലെന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയിൽ വിവാദം പുകയുന്നു.ചോളരാജ്യ വംശത്തെ പ്രധാനിയായിരുന്ന രാജരാജ ചോളൻ ഹിന്ദുവാണോ എന്നതിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.പൊന്നിയിന്‍സെല്‍വന്‍ റിലീസായതിന് പിന്നാലെയായിരുന്നു വെട്രിമാരന്റെ ഈ പ്രസ്താവന.മണിരത്‌നത്തിന്റെ ‘പൊന്നിയിൻ ശെൽവൻ’ സിനിമയിൽ രാജരാജചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചതിനെയാണ് വെട്രിമാരൻ വിമർശിച്ചത്.
തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചും നമ്മുടെ പല വ്യക്തിത്വങ്ങളെയും മായ്ക്കപ്പെടുകയാണെന്നും തമിഴ് ചരിത്രത്തിലെ സ്വത്വങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വെട്രിമാരൻ അഭിപ്രായപ്പെട്ടിരുന്നുഇതിനെ പിന്തുണച്ച് കമൽഹാസനും രംഗത്തെത്തിയിരുന്നു ചോളരാജ ഭരണകാലത്ത് ‘ഹിന്ദുമതം’ എന്ന പ്രയോഗമില്ലായിരുന്നുവെന്നാണ് നടൻ കമൽഹാസൻ പറഞ്ഞത്.രാജരാജ ചോളന്റെ കാലത്ത് ഹിന്ദുമതം എന്നൊരു പേരില്ലായിരുന്നുവെന്നും ഹിന്ദു എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണെന്നുമാണ് കമൽഹാസൻ അഭിപ്രായപ്പെട്ടത്. ചരിത്രത്തെ പെരുപ്പിച്ചുകാണിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യരുത്. സിനിമയിലേക്ക് ഭാഷാപരമായ പ്രശ്‌നങ്ങൾ വലിച്ചിഴക്കരുതെന്നാണ് തന്റെ നിലപാടെന്നും കമൽഹാസൻ പറഞ്ഞു.2019ൽ സംവിധായകൻ പി എ രഞ്ജിത്തും ചോള രാജാവിനെ വിമർശിച്ച് വിവാദമുണ്ടാക്കിയിരുന്നു. രാജാവിന്റെ ഭരണം ദലിതർക്ക് ഇരുണ്ട കാലഘട്ടമാണെന്നും അക്കാലത്ത് ദലിതരിൽനിന്ന് ഭൂമി ബലമായി തട്ടിയെടുക്കപ്പെട്ടെന്നും ജാതി അടിച്ചമർത്തലിന്റെ പല രൂപങ്ങളും ആരംഭിച്ചെന്നുമായിരുന്നു പാ രഞ്ജിത്തിന്റെ പരാമർശം.