കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ഇന്ന് അഹമ്മദാബാദിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്.അഹമ്മദാബാദിലെ സബർമതി ആശ്രമവും ഗുജറാത്ത് കോൺഗ്രസിന്റെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസും അദ്ദേഹം സന്ദർശിച്ചു.ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാർഗെയ്ക്കൊപ്പം പ്രചാരണത്തിന് രമേശ് ചെന്നിത്തലയും ഉണ്ട്.സബര്‍മതിയിൽ നിന്നും ഗുജറാത്ത് പിസിസിയിലെ നേതാക്കളെ കണ്ട് വോട്ട് തേടാനായി ഖാര്‍ഗെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എത്തും. ഇന്നലെ രാത്രി അഹമ്മദാബാദിൽ എത്തിയ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്ക് വലിയ സ്വീകരണമാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നൽകിയത്. ഇന്ന് പകൽ ഗുജറാത്തിൽ പ്രചാരണം നടത്തുന്ന ഖാര്‍ഗെ 12 മണിക്ക് പിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തുന്നുണ്ട്.അതേസമയം തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള അംഗങ്ങളെ കാണാൻ ചെന്നൈയിലെത്തിയ ശശി തരൂരിനെ കാത്തിരുന്നത് തണുപ്പൻ പ്രതികരണം. തമിഴ്നാട്ടിലെ 700 അംഗങ്ങൾക്കാണ് വോട്ടവകാശം. എന്നാൽ പാർട്ടി സംസ്ഥാന ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ നടത്തിയ യോഗത്തിനെത്തിയത് 12 പേർ മാത്രമാണ്.യോഗത്തിൽ വരാതിരുന്നത് അവരുടെ നഷ്ടമാണെന്നായിരുന്നു ഇതിനോട് ശശി തരൂരിന്റെ പ്രതികരണം. ‘‘വന്നിരുന്നെങ്കിൽ ക്രിയാത്മകമായി സംസാരിക്കാമായിരുന്നു. ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. ഖർഗെ ഔദ്യോഗിക സ്ഥാനാർഥിയാണെന്ന മിത്ത് ഞങ്ങൾ മാറ്റും’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് തേടി ഖാര്‍ഗ്ഗെ ഗുജറാത്തിൽ,പ്രചാരണത്തിന് ഇറങ്ങി ചെന്നിത്തലയും,തമിഴ്‌നാട്ടില്‍ തരൂരിന്റെ യോഗത്തിനെത്തിയത് 700ൽ 12 പേർ
