എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനി സ്വാമിയെ പ്രഖ്യാപിച്ചു. ഒ.പനീർ ശെൽവം ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും.
മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിക്കണമെന്നായിരുന്നു പനീർ സെൽവത്തിന്റെ ആവശ്യം
സ്ഥാനാർത്ഥി നിർണയത്തിന് പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിച്ചു.2017 ൽ ഇപിഎസ്-ഒപിഎസ് പക്ഷങ്ങൾ ലയിച്ചപ്പോൾ ഒപിഎസ് ക്യാമ്പ് മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റിയറിംഗ് കമ്മിറ്റിയുടെ രൂപീകരണം.
പി തങ്കമണി, എസ്പി വേലുമണി, ഡി.ജയകുമാർ, ഡെപ്യൂട്ടി കോർഡിനേറ്റർമാരായി കെപി മുനുസ്വാമി, ആർ വൈതിലിംഗം എന്നിവരാണ് സ്റ്റിയറിംഗ് കമ്മിറ്റിയിലെ പ്രധാനികൾ.