ബി.ടെക് സ്പോട്ട് അഡ്മിഷൻ
വടകര കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഈ അധ്യയന വർഷത്തിൽ ഒന്നാം വർഷ എഞ്ചിനിയറിങ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ ഒമ്പതിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് രാവിലെ 10 മണിക്ക് അഡ്മിഷൻ നടക്കും. ബാക്കി വരുന്ന സീറ്റുകളിലേക്ക് എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും 12 മണിക്ക് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. സിവിൽ എഞ്ചിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുള്ളത്. കൂടുതൽ വിവരങ്ങൾക്ക് : 9645350856, 9446848483, 9447235325
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ സെപ്റ്റംബർ മാസം ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം എന്നിങ്ങനെ ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി / പ്ലസ് ടു / എസ് എസ് എൽ സി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 7994449314
ടെണ്ടർ നോട്ടീസ്
പന്തലായനി ഐ സി ഡി എസ് പ്രോജക്ടിന്റെ ആവശ്യത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ( കാർ ) ലഭ്യമാക്കാൻ താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടർ സെപ്റ്റംബർ 15ന് വൈകിട്ട് രണ്ട് മണിക്ക് മുൻപ് നേരിട്ടോ തപാലിലോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് പന്തലായനി ഐ.സി.ഡി.എസ് പ്രോജെക്ട് ഓഫീസുമായോ (ഐ സി ഡി എസ് പന്തലായനി, മിനി സിവിൽ സ്റ്റേഷൻ, കൊയിലാണ്ടി-673305) 8281999297 എന്ന നമ്പറിലോ ബന്ധപ്പെടുക.
എം.ബി.എ സീറ്റ് ഒഴിവ്
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) ഏതാനും സീറ്റുകളിലേക്ക് സെപ്റ്റംബർ 11ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കാമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8547618290, 8281743442, www.kicma.ac.in
ഐ ടി ഐ പ്രവേശനം
മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയിൽ 2023 വർഷത്തിൽ വിവിധ എൻ.സി.വി.ടി ട്രേഡുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓഫ് ലൈൻ ആയി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക് : 0495 2373976
അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് ടാലി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളേജ് സെന്ററിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : 9072592412, 9072592416.
ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വെെ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്സ് അസിസ്റ്റന്റ്, പേർസണൽ ഫിറ്റ്നസ് ട്രെയ്നർ എന്നീ കോഴ്സുകളിലേക്ക് കണ്ണൂർ, കോഴിക്കോട്, കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന യുവതി- യുവാക്കൾക്ക് അപേക്ഷിക്കാം. ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രായപരിധി 18-27. മലപ്പുറം മഞ്ചേരിയിൽ നടക്കുന്ന പരിശീലനത്തിന് താമസവും ഭക്ഷണവും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9072668543, 9072600013.
ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീസ്കൂൾ ടീച്ചർ ട്രെയിനിംഗ് (കാലാവധി 1 വർഷം, യോഗ്യത എസ്എസ്എൽസി മുതൽ ),ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (യോഗ്യത : പ്ലസ് ടു മുതൽ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9072592458
അപ്രന്റീസ് പരിശീലനം
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പും ചേർന്ന് കോഴിക്കോട് ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ മാളിക്കടവ് ഗവ. വനിതാ ഐ.ടി.ഐയിൽ സെപ്റ്റംബർ 11ന് നടക്കുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേളയോടനുബന്ധിച്ച് വിവിധ സെക്ടറുകളിൽ അപ്രന്റീസ് പരിശീലനത്തിന് അവസരങ്ങൾ നൽകുന്നു. പ്രസ്തുത മേളയിൽ ഗവ./പ്രൈവറ്റ് എസ് സി ഡി ഡി ഐ.ടി.ഐ പാസ്സായ എല്ലാ ട്രെയിനികൾക്കും പങ്കെടുക്കാം. ട്രെയിനികൾ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2370289.