രാജ്പഥിന്റെ പേര് കര്‍ത്തവ്യ പഥ് എന്നാക്കാനുള്ള നിര്‍ദേശം ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകരിച്ചു,ഇന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകരിച്ചത്.
#WATCH | Delhi: Visuals from the redeveloped Kartavya Path that will soon be opened for public use pic.twitter.com/YUoNXFToRL— ANI (@ANI) September 7, 2022
നാളെയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കി നവീകരിച്ച രാജ്‍പഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങില്‍ പുതിയ പേര് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ത്യാ ഗേറ്റിലെ നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള ഭാഗം കര്‍ത്തവ്യ പഥ് എന്നായിരിക്കും അറിയപ്പെടുകയെന്ന് ഉപാധ്യായ അറിയിച്ചു.

