ക്ഷേത്രത്തിൽ പ്രവേശിക്കുന്നതില്‍ നിന്ന് ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. രൺബീർ കപൂറിന്റെ ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള മുൻകാല പരാമർശം ചൂണ്ടിക്കാണിച്ചാണ് ഇരുവരേയും മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞത്.പ്രധാന ഗേറ്റിലും വിവിഐപി ഗേറ്റിലും പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ തടിച്ചുകൂടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു.തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് റണ്‍ബീര്‍ പറയുന്ന പഴയ ഒരു വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വൈറലായത്. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും റണ്‍ബീര്‍ പറഞ്ഞു. തുടര്‍ന്ന് അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്മാസ്ത്രയ്‌ക്കെതിരെ ഹാഷ്ടാഗ് കാമ്പയിനുകളും സജീവമായത്.ബീഫ് കഴിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ് രൺബീർ കപൂർ ‘ഗോമാത’യെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ ആരോപിക്കുന്നത്. “ഞങ്ങൾ രൺബീർ കപൂറിനെതിരെ പ്രതിഷേധിക്കുന്നു. നമ്മുടെ ഗോമാതാവിനെതിരെ അപകീർത്തികരമായ പ്രസ്ഥാവന നടത്തിയ അദ്ദേഹത്തെ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ബീഫ് കഴിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു
രൺബീറിന്റെ ബീഫ് പരാമർശം;താരദമ്പതികളെ ക്ഷേത്രത്തില്‍ തടഞ്ഞ് ബജ്രംഗ്ദള്‍

