അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ലോകത്തെ ഹൈപ്പർ സോണിക് മിസൈൽ ക്ലബ്ബിൽ ഇനി മുതൽ ഇന്ത്യയും . ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുൾ കലാം ടെസ്റ്റിംഗ് റേഞ്ചിൽ ഇന്ന് രാവിലെ 11.3 ഓടെയാണ് ഡിആർഡിഒ വികസിപ്പിച്ച ഹൈപ്പർ സോണിക് ടെസ്റ്റ് ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ അഗ്‌നി മിസൈൽ ബൂസ്റ്റർ ഉപയോഗിച്ച് പരീക്ഷിച്ചത്.
പരീക്ഷണത്തിന് നേതൃത്വം നൽകിയ ഡിആർഡിഒ തലവൻ സതീഷ് റെഡ്ഡിയ്ക്കും മറ്റു ശാസ്ത്രജ്ഞർക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.
സെക്കന്റിൽ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈപ്പർ സോണിക് മിസൈലുകൾ. വിജയകരമായ ഈ മിസൈൽ പരീക്ഷണത്തിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡിആർഡിഒയ്ക്ക് ഹൈപ്പർ സോണിക് മിസൈലുകൾ വികസിപ്പിക്കാനുള്ള ശേഷിയാണ് നേടിയെടുത്തിരിക്കുന്നത്.