GLOBAL International Trending

മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും

ധാക്ക: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. സര്‍ക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തന്നെ തീരുമാനിക്കും. പ്രക്ഷോഭകാരികളുടെ ആവശ്യം കണക്കിലെടുത്ത് സൈനിക നേതൃത്വത്തിലും വ്യാപക അഴിച്ചുപണി ഉണ്ടാവും.

നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമാണ് മുഹമ്മദ് യൂനുസ്. നേരത്തെ ബംഗ്ലാദേശില്‍ പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യം കണക്കിലെടുത്ത്, രൂപീകരിക്കാന്‍ പോകുന്ന ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി മുഹമ്മദ് യൂനുസിനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ബംഗ്ലാദേശില്‍ സര്‍വസമ്മതനാണ് മുഹമ്മദ് യൂനുസ്. അതിനാല്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വരുന്നത് അംഗീകരിച്ച് പ്രക്ഷോഭകാരികള്‍ പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!