അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകി നടൻ പ്രകാശ് രാജ്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രകാശ് രാജ് ഫൗണ്ടേഷന്‍ സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അപ്പു എക്‌സ്പ്രസ് എന്ന പേരിട്ടിരിക്കുന്ന ആംബുലന്‍സിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.അപ്പു എക്സ്പ്രസ്, പ്രിയപ്പെട്ട പുനീത് രാജ്കുമാറിന്റെ സ്മരണാർത്ഥം ആവശ്യമുള്ളവർക്കായി ഒരു ആംബുലൻസ് സംഭാവന നൽകിയിരിക്കുന്നു. ഒരു പ്രകാശ് രാജ് ഫൗണ്ടേഷൻ സംരംഭം. എന്നാണ് അദ്ദേഹം എഴുതിയത്.ഈ വരുന്ന നവംബർ ഒന്നിന് കർണാടക സർക്കാർ പുനീതിന് മരണാനന്തര ബഹുമതിയായി കർണാടക രത്ന പുരസ്കാരം പ്രഖ്യാപിക്കാനിരിക്കുകയാണ്.കഴിഞ്ഞ ഒക്ടോബര്‍ 29 ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്.