Entertainment News

സ്വർഗത്തിൽ ഇരുന്ന് നിങ്ങൾ ആ കൈ അടികൾ കാണണം, കേൾക്കണം…നടൻ സജീദ് പട്ടാളത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് തരുൺ മൂര്‍ത്തി

അന്തരിച്ച നടൻ സജീദ് പട്ടാളത്തെ ഓർമിച്ച് സംവിധായകൻ തരുൺ മൂർത്തി. നിങ്ങൾ മുത്താണെന്നും ബാക്കി നമ്മുടെ സിനിമ സംസാരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.തരുൺ മൂർത്തിയുടെ സൗദി വെള്ളക്കയിലാണ് സജീദ് അവസാനമായി അഭിനയിച്ചത്.വേഷം ഇട്ടുവന്നപ്പോൾ ഡയറക്ടര്‍ സര്‍ അങ്ങ് അഴിഞ്ഞാടിക്കൊള്ളാൻ പറഞ്ഞു. കണ്ണുംപൂട്ടി അങ്ങ് ചെയ്തു. കൂടെ ഉണ്ടാകണം എന്ന സജീദിന്റെ വാക്കുകൾക്കൊപ്പമാണ് തരുൺ മൂര്‍ത്തിയുടെ പോസ്റ്റ്.

പ്രിയപ്പെട്ട സജീദ് ഇക്ക.. നിങ്ങൾ മുത്താണ്… ബാക്കി നമ്മുടെ സിനിമ സംസാരിക്കും. സ്വർഗത്തിൽ ഇരുന്ന് നിങ്ങൾ ആ കൈ അടികൾ കാണണം. കേൾക്കണം..!! അത്ര മാത്രം പറഞ്ഞു നിർത്തട്ടെ. നെഞ്ചിലെ ഭാരം കൂടുകയാണ്. തരുൺ മൂർത്തി കുറിച്ചു.

കഴിഞ്ഞദിവസമാണ് കൊച്ചിയിൽ നടൻ സജീദ് പട്ടാളം അന്തരിച്ചത്. ഫോർട്ട് കൊച്ചിയിലെ‌ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്. വെബ്സീരീസുകളിലൂടെയാണ് സജീബ് അഭിനയം ആരംഭിക്കുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും അതുവഴി വെബ് സീരീസുകളിലേക്കും എത്തി. തുടർന്നാണ് സജീദ് സിനിമാഭിനയം ആരംഭിക്കുന്നത്.ജാനെമൻ, കനകം കാമിനി കലഹം, കള തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!