Trending

മധു കൊലക്കേസ്: ഗൂഢാലോചന അന്വേഷിക്കണം

മധു കൊലക്കേസ്: ഗൂഢാലോചന അന്വേഷിക്കണം


അട്ടപ്പാടിയിൽ ആദിവാസി ചെറുപ്പക്കാരനായ മധുവിനെ തല്ലിക്കൊന്ന കേസ്സിലെ സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റത്തെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. മധുവിൻ്റെ അമ്മ മല്ലിയമ്മ, സഹോദരി സരസു, മധു നീതി സംരക്ഷണ സമിതി ചെയർമാൻ വി.എം മാർസൻ എന്നിവരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സലിം മടവൂർ. സാക്ഷികളെ കൂറുമാറ്റാൻ വലിയൊരു ഗൂഢസംഘം ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മധുവിൻ്റെ അമ്മയെ സമീപത്തെ ചികിത്സാ കേന്ദ്രത്തിൻ്റെ ഉടമയുടെ ബന്ധു ഈയിടെ ഭീഷണിപ്പെടുത്തിയത് ഗൗരവമായി കാണുന്നു. മിക്ക ആദിവാസി കുടുംബങ്ങളുടെയും പട്ടയം നിസ്സാര തുകയുടെ വായ്പക്ക് ജാമ്യമായി ഈ ചികിത്സാ കേന്ദ്രത്തിൽ പണയം വെച്ചിരിക്കുകയാണ്. മധുവിൻ്റെ അമ്മ മല്ലിയമ്മയുടെ പട്ടയവും ഈ സ്ഥാപനത്തിലാണ്. എന്നാൽ പട്ടയം തിരികെ ചോദിക്കുന്ന ആദിവാസികളെ സ്ഥാപനത്തിലേക്ക് കയറ്റുന്നില്ല. ആദിവാസികളെ സ്ഥാപന ഉടമകൾ നിത്യ ആശ്രിതരാക്കി മാറ്റാൻ ശ്രമിക്കുകയാണ്. സാഹചര്യത്തെളിവുകൾ ശക്തമായതിനാൽ സാക്ഷികളെ എങ്ങനെയൊക്കെ സ്വാധീനിച്ചാലും നിലവിലെ സാഹചര്യത്തിൽ പ്രതികൾ ശിക്ഷിക്കപ്പെടും. പ്രൊസിക്യൂഷൻ ഇക്കാര്യത്തിൽ ശുഷ്കാന്തി കാണിക്കുന്നതായാണ് മനസ്സിലാക്കുന്നത്.
സർക്കാർ നിയമിക്കേണ്ട പ്രൊസിക്യൂട്ടറുടെ ചിലവ് താൻ വഹിക്കാമെന്ന നടൻ മമ്മൂട്ടിയുടെ വാക്കുകൾ ആത്മാർ തയോടെയാണെങ്കിൽ മധുവിൻ്റെ നല്ല ശുചി മുറി പോലുമില്ലാത്ത ജീർണിച്ച വീടിൻ്റെ സ്ഥാനത്ത് നല്ലൊരു വീട് വെച്ചു കൊടുക്കാൻ അദ്ദേഹം തയാറാകണം. മധുവിൻ്റെയടക്കമുള്ള മേഖലയിലെ ദരിദ്ര ആദിവാസി കുടുംബങ്ങളെ സഹായിക്കാൻ മുന്നോട്ടു വരണം.. എൽ.ജെ.ഡി ജില്ലാ ജനറൽ സെക്രട്ടറി പി.സെൽവനോടൊപ്പമാണ് സലിം മടവൂർ മധുവിൻ്റെ ഊരിലെത്തിയത്.
ഫോട്ടോ: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിൻ്റെ അമ്മ മല്ലിയമ്മയെ എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ സന്ദർശിച്ചപ്പോൾ . മധു നീതി സംരക്ഷണ സമിതി ചെയർമാൻ വി.എം മാർസൻ എൽ.ജെ.ഡി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി പി.സെൽവൻ സമീപം
സലീം മടവൂർ
9447929717

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!