അമിതാഭ് ബച്ചന്‍റെ വീട്ടിലും മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം. ബച്ചന്റെ ജുഹുവിലെ ബംഗ്ലാവിനും ഛത്രപതി റെയില്‍വേ സ്റ്റേഷനും ബൈസുല, ദാദര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കുമാണ് ബോംബ് ഭീഷണിയുള്ളതായി അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്.
മുബൈ കണ്‍ട്രോള്‍ റൂമിലേക്ക് ഇന്നലെ രാത്രിയാണ് അജ്ഞാത ഫോണ്‍ ഭീഷണി എത്തിയത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായതൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
പോലീസ്, ആര്‍.പി.എഫ്, ബോംബ് സ്‌ക്വാഡ് എന്നിവ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഭീഷണി സന്ദേശത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു