National News

കടയിൽ പോകുമ്പോൾ വാക്‌സിൻ സർട്ടിഫിക്കറ്റ്​ മറന്നോ? ഈ നമ്പറിൽ വാട്ട്​സ്​ആപ്പ്​ സന്ദേശമയച്ചാൽ ഉടനടി പരിഹാരം

സംസ്​ഥാന​ത്ത്​ കോവിഡ്​ നിയന്ത്രണങ്ങക്ക് ഇളവ് നൽകിയപ്പോൾ മുന്നോട്ട് വെച്ച ഒരു നിർദേശമായിരുന്നു കടയിൽ പോകാൻ വാക്​സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ ഫലമോ വേണമെന്നത്​. ഈ നിർദേശത്തിനെതിരെ വ്യാപക വിമർശനങ്ങൾ വന്നു എങ്കിലും നിർദേശം പിൻവലിക്കാൻ സർക്കാർ തയാറായിട്ടില്ല. സംസ്​ഥാനത്തെ ഭൂരിഭാഗം പേർക്കും വാക്​സിൻ ലഭിച്ചിട്ടില്ല എന്നതാണ്​ വിമർശനത്തിന്‍റെ കാരണം.

അതേസമയം, ഇനി വാക്​സിൻ ലഭിച്ചവർ കടയിൽ പോകു​േമ്പാൾ സർട്ടിഫിക്കറ്റ്​ എടുക്കാൻ മറന്നാൽ വാട്ട്​സ്​ആപ്പ്​ സന്ദേശത്തിലൂടെ അതിന് ഉടനടി പരിഹാരം കാണാനാകും.കേന്ദ്ര സർക്കാർ സജ്ജീകരിച്ച നമ്പറിലേക്ക്​ സന്ദേശമയച്ചാൽ നിമിഷങ്ങൾക്കുള്ളിൽ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ പി.ഡി.എഫായി ലഭിക്കും.

കേന്ദ്ര ഐ.ടി വകുപ്പിന്​ കീഴിലെ ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണിത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്ട്​സ്​ആപ്പ്​ അക്കൗണ്ടിൽ മാത്രമാണ്​ ഈ സേവനം ലഭ്യമാവുക.

സർട്ടിഫിക്കറ്റ്​ ലഭിക്കാൻ ചെയ്യേണ്ടത്​:

  • 90 13 15 15 15 എന്ന നമ്പർ മൊബൈൽ ഫോണിൽ സേവ്​ ചെയ്യുക.
  • ഈ നമ്പർ വാട്ട്​സ്​ആപ്പിൽ തുറന്ന്​ Download certificate എന്ന സന്ദേശമയക്കുക.
  • ഒ.ടി.പി നമ്പർ ഉടൻ ലഭിക്കുമെന്ന സന്ദേശം വാട്ട്​സ്​ആപ്പിൽ ലഭിക്കും.
  • തുടർന്ന്​ ഫോണിലേക്ക്​ വന്ന ഒ.ടി.പി നമ്പർ വാട്ട്​സ്​ആപ്പിൽ നൽകുക.
  • ഒ.ടി.പി നമ്പർ സ്​ഥിരീകരിക്കുന്നതോടെ പ്രസ്​തുത മൊബൈൽ നമ്പർ ഉപയോഗിച്ച്​ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്​തവരുടെ പേര്​ വിവരം ലഭിക്കും.
  • ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിന്​ നേരെയുള്ള നമ്പർ നൽകിയാൽ പി.ഡി.എഫ് രൂപത്തിൽ സർട്ടിഫിക്കറ്റ്​ ലഭിക്കും.
  • ഇതിന്​ പുറമെ Menu എന്ന സന്ദേശമയച്ചാൽ കൂടുതൽ സേവനങ്ങളും ലഭ്യമാണ്​.
    കോവിഡുമായി ബന്ധപ്പെട്ട സംശയദൂരീകരണം, നിർദേശങ്ങൾ തുടങ്ങിയ സേവനങ്ങളാണ്​ ഇവിടെ ലഭിക്കുക.
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!