Entertainment News

‘വിക്രം ഹിറ്റ് ‘ലോകേഷിന് ആഡംബര കാര്‍ സമ്മാനമായി നല്‍കി കമല്‍ഹാസന്‍

വിക്രം സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തിന് പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് കമല്‍ഹാസന്‍.ലെക്‌സസ് എന്ന ആഡംബര കാറാണ് ലോകേഷിന് ഉലകനായകന്‍ സമ്മാനമായി നല്‍കിയത്. ലോകേഷിന് കാര്‍ കൈമാറുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.ജൂണ്‍ മൂന്നിന് തീയേറ്ററുകളിലെത്തിയ ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 10 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം ചിത്രം നേടിയത് 34 കോടി രൂപയാണ്. കമല്‍ഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് വിക്രം. കേരളം, തമിഴ്‌നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമറിയിച്ച് ലോകേഷിന് കമല്‍ ഹാസന്‍ കത്ത് അയച്ചിരുന്നു. ലോകേഷിന് തന്നോടും സിനിമയോടും ഉള്ള അതിരറ്റ സ്‌നേഹം വിക്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രെയിമിലും താന്‍ അറിഞ്ഞതാണെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ വിജയം തനിക്ക് ഏറെ സന്തോഷമുണ്ടാക്കിയെന്ന് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം ലോകേഷിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. വിക്രത്തിന്റെ തുടര്‍ ഭാഗങ്ങളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വിക്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിനും തുടക്കം കുറിച്ചിരിക്കുകയാണ് ലോകേഷ്.

സിനിമക്ക് വലിയ വിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്കും കമല്‍ഹാസന്‍ നന്ദി പറഞ്ഞിരുന്നു. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോ ട്വിറ്ററിലാണ് താരം പോസ്റ്റ് ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!