
കുന്ദമംഗലം: കൊറോണ മഹാമാരി നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ അനുകൂല സാഹചര്യം ഉണ്ടാകുന്നത് വരെ കോഴിക്കോട് ജില്ലയിലെ മിക്ക പള്ളികളും അടഞ്ഞു തന്നെ കിടക്കും. ജില്ലയിലെ ചില പള്ളികൾ നിയന്ത്രണ വിധേയമായി തുറക്കാൻ സാധിക്കുമോ എന്ന ആലോചനയുമുണ്ട്.കുന്ദമംഗലം മേഖലയിലെ പള്ളികൾ തുറക്കേണ്ടതില്ലെന്ന് മഹല്ല് കോഡിനേഷൻ കമ്മറ്റി തീരുമാനിച്ചു, മിക്ക പള്ളികളും ദേശീയ പാതക്കരികിലായതിനാൽ പല ഭാഗങ്ങളിൽ നിന്നും കൂടുതൽ പേർ പള്ളിയിൽ എത്താൻ സാധ്യതയുള്ളതിനാൽ രോഗ വ്യാപനത്തിന് സാധ്യത ഏറെയാണ് ഇതേ തുടർന്നാണ് മേഖല പരിധിയിലെ 15 മഹല്ല് കമ്മറ്റികൾ ജൂൺ 30 വരെ പള്ളി അടച്ചിടാൻ തിരുമാനമെടുത്തത് അതേപോലെ കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ, ആരാമ്പ്രം ടൗൺ പള്ളി, ചാത്തമംഗലം മഹല്ല് പള്ളി, പെരുമണ്ണ പഞ്ചായത്തിലെെെ മുഴുവൻ പള്ളികളും തൽക്കാലം തുറക്കേണ്ടതില്ലെന്ന് സംയുക്ത്ത മഹല്ല് കോഡിനേഷൻ കമ്മിറ്റി തീീരുമാനിച്ചു. മുഴുവൻ പള്ളികളും അടിച്ചിടാനാണ് തീരുമാനം പല മഹല്ല് കമ്മിറ്റികളും ഇന്നും നാളെയുമായി തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ശുചീീകരണം നടന്നു വരുന്നു.

