
ഫയർഫോഴ്സും, പോലീസും, നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്, തോട്ടത്തിൻ കടവ് ഭാഗത്ത് നിന്നാണ്ട് ബോഡി കിട്ടിയത്. കമ്പി പാലത്തിൻ്റെ താഴെ ഭാഗത്ത് കളിക്കാനെത്തി വർ ആണ് ബോഡി കണ്ടത്. ഏകദേശം 8 കിലോമീറ്റർ താഴെ ഭാഗമാണ് കൽപുഴാഴി. മുക്കം മുൻസിപ്പാലിറ്റി ആറാം വാർഡിലാണ് ബോഡി കണ്ടെത്തിയ സ്ഥലം പാടത്തു മണ്ണിൽ ചന്തു കുട്ടിയാണ് ആദ്യം കണ്ട് വിവരം നൽകിയത്.

കുളിരാമുട്ടി ഉറുമി പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടിയെയാണ് ഒഴുക്കിൽ പെട്ട് കാണാതെയായത്.. മുക്കം പൂളപ്പൊയില്‍ സ്വദേശിയായ ഹാനി റഹ്മാന്‍(17) പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് കാണാതായത്.
പുഴയിലെ ശക്തമായ കുത്തൊഴുക്കാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇന്നലെ തടസ്സമായിരുന്നത്

രണ്ട് ബൈക്കുകളിലായി നാലംഗ സംഘമാണ് ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം കുളിക്കാനെത്തിയത്. ഇതിനിടെ ശക്തമായ ഒഴുക്കുണ്ടായി. ഇതോടെ മൂന്നുപേര്‍ പെട്ടന്ന് കരയിലേക്ക് ഓടി രക്ഷപ്പെട്ടു. ഒരാള്‍ ഒഴുകിപോവുകായയിരുന്നു. മുക്കം ഫയര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയന്റെ നേതൃത്വത്തില്‍ തിരുവമ്പാടി പോലിസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് തിരച്ചിലിനു നേതൃത്വം നൽകിയിരുന്നത്.
കണ്ടെത്താനാവാത്തത് മൂലം തിരച്ചിൽ നിർത്തിവെക്കുകയായിരുന്നു. എഴുപത്താറ് പേരുടെ ജീവൻ ഇതോടെ പൊലിഞ്ഞിട്ടുണ്ട് ഇവിടെയെന്ന് പരിസരത്തുള്ളവർ പറയുന്നു. മുക്കം ഫയർസ്റ്റേഷന് കീഴിലുള്ള സന്നദ്ധ പ്രവർത്തകർ സജീവ പങ്കാളിത്തം തിരച്ചിലിൽ ഉണ്ടായിരുന്നു.ഇന്നലെ


