വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജ സുനിത വില്യംസിന്റെ ബഹിരാകാശ യാത്ര മാറ്റിവച്ചു. അറ്റ്ലസ് ഫൈവ് റോക്കറ്റിലെ ഓക്സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതോടെയാണ് ഇന്നു നടക്കേണ്ട യാത്ര നീട്ടിയത്. വിക്ഷേപണസമയം പിന്നീട് അറിയിക്കുമെന്ന് നാസ അറിയിച്ചു.
നാസയുടെ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിത വില്യംസ് ബഹിരാകാശത്തേക്ക് കുതിക്കുക. ഇന്ത്യന്‍ സമയം രാവിലെ 8:04ന് കെന്നഡി സ്പേസ് സെന്ററില്‍നിന്നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. നാസയുടെ ബെറി വില്‍മോറാണ് സഹയാത്രികന്‍. വിക്ഷേപണത്തിനുശേഷം ഏഴുദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സഞ്ചാരികള്‍ തങ്ങും.
2006 ഡിസംബറിലായിരുന്നു 58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര.