യു എസിലെ ടെക്‌സാസില്‍ മാളില്‍ ഉണ്ടായ വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡള്ളാസിന് വടക്കു ഭാഗത്തായി അല്ലെനിലെ തിരക്കേറിയ മാളില്‍ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.
വെടിവെപ്പില്‍ ആരും മരിച്ചതായി സൂചനയില്ല. ആക്രമണത്തിന് പിന്നിലെ പ്രകോപനം വ്യക്തമല്ല.അക്രമിയെ പൊലീസ് ഉദ്യോഗസ്ഥന്‍ വധിച്ചതായാണ് വിവരം. കൂടുതല്‍ അക്രമികളുണ്ടോയെന്ന് അറിയാന്‍ തിരച്ചില്‍ തുടരുകയാണ്.